കൊച്ചുണ്ണിയിലെ താരം ലാലേട്ടൻ ആണ് | filmibeat Malayalam

2018-12-20 18

saranya ponvannan says about mohanlal
നിവിന്‍ പോളിയുടെതായി പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണി ഈ വര്‍ഷം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയ സിനിമകളിലൊന്നായിരുന്നു. പുലിമുരുകന് ശേഷം നൂറ് കോടി ക്ലബിലെത്തിയ ചിത്രം മലയാളസിനിമയുടെ അഭിമാനമാകുകയും ചെയ്തു. നിവിനൊപ്പം മോഹന്‍ലാലിന്റെ സാന്നിദ്ധ്യവും സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു. ലാലേട്ടന്‍ അവതരിപ്പിച്ച ഇത്തിക്കരപ്പക്കിയെന്ന കഥാപാത്രത്തെ ഹര്‍ഷാരവങ്ങളോടെയാണ് ആരാധകര്‍ സ്വീകരിച്ചിരുന്നത്.അടുത്തിടെ കൊച്ചുണ്ണിയിലെ ലാലേട്ടനെക്കുറിച്ച് നടി ശരണ്യ പൊന്‍വണ്ണന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറഞ്ഞിരുന്നത്.